രാജ്യത്തിന് പുറത്ത് നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സസിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് നൽകും..

0
29 views

ദോഹ: രാജ്യത്തിന് പുറത്ത് നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സസിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍-ബയാത്ത് അറിയിച്ചു. ഖത്തറിന് പുറത്ത് നിന്ന് ആസ്ട്രസനക (കൊവിഷീല്‍ഡ്) ഉള്‍പ്പെടെയുള്ള വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് നിലവില്‍ ഫൈസര്‍/ബയോന്‍ടെക് അല്ലെങ്കില്‍ മോഡേണ എന്നീ രണ്ട് വാക്‌സിനുകളില്‍ ഒന്നിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് അല്‍ ബയാത്ത് വ്യക്തമാക്കി.