ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനുമായി ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ് ഇന്ന് നവംബർ 25ന്.
ദോഹയിലെ എംബസ്സി ആസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 4 മണി എംബസിയില്‍ നേരിട്ട് ഹാജരായും 4 മണി മുതല്‍ 5 മണിവരെ സൂമിൽ ലൈവായും (മീറ്റിംഗ് ഐഡി 830 1392 4063, പാസ് കോഡ് 121100) ഓപ്പൺ ഹൗസിൽ പങ്കെടുക്കാം.
പരാതികൾ സമർപ്പിക്കാൻ 30952526 എന്ന ഫോണ്‍ നമ്പറിൽ വിളിക്കാം . labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകൾ അയച്ചും പരിപാടിയിൽ പങ്കുചേരാം.