ദോഹ. അറബ് കപ്പിന് ശേഷം ഡിസംബര്‍ 19 മുതല്‍ ദോഹ മെട്രോയും മെട്രോ ലിങ്ക് സേവനങ്ങളും സാധാരണ നിലയിലാകുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. അറബ് കപ്പിനായി മെട്രോ സേവനങ്ങള്‍ പുലര്‍ച്ചെ 3 മണി വരെ ദീര്‍ഘിപ്പിച്ചിരുന്നു. അറബ് കപ്പ് മത്സരങ്ങള്‍ ഡിസംബര്‍ 18ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ 19 മുതല്‍ പഴയ നിലയിലേക്ക് സേവന ക്രമം മാറുന്നത്.
ഡിസംബര്‍ 19 മുതല്‍ ശനി മുതല്‍ ബുധന്‍ വരെ രാവിലെ 6 മണി മുതല്‍ രാത്രി 11 മണിവരെയായിരിക്കും സേവന സമയം. വ്യാഴാഴ്ചകളില്‍ സേവന സമയം രാവിലെ 6 മണി മുതല്‍ രാത്രി 11:59 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 11:59 വരെയും ആയിരിക്കും.