ഖത്തറിന്റെ പതാക അടങ്ങിയ പ്രത്യേക ഡൂഡിലിലൂടെ ദേശീയദിനാശംസകള്‍ നേര്‍ന്ന് ഗൂഗിള്‍…

0
251 views
Alsaad street qatar local news

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിന്റെ പതാക അടങ്ങിയ പ്രത്യേക ഡൂഡിലിലൂടെ ദേശീയദിനാശംസകള്‍ നേര്‍ന്ന് ഗൂഗിള്‍. ദേശീയ ഐക്യത്തിന്റെ 143 വര്‍ഷങ്ങള്‍ ഖത്തറിനെ ആശംസിക്കുന്നു’ എന്ന സന്ദേശവും ഡൂഡിലിനൊപ്പം ഗൂഗിള്‍ കുറിച്ചിട്ടുണ്ട്.

ഖത്തറിന് ആശംസ നേര്‍ന്നു കൊണ്ടുള്ള ഡൂഡില്‍ ശനിയാഴ്ചയാണ് വെബ്സൈറ്റിന്റെ ഹോം പേജില്‍ പ്രത്യക്ഷപ്പെട്ടത്.’ 1971 ല്‍ തിരഞ്ഞെടുക്കപ്പെട്ട ദേശീയ പതാകയുടെ സവിശേഷതകളും ഗൂഗിള്‍ വിശദമാക്കിയിട്ടുണ്ട്. ഖത്തറില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ വിവരണവും ഗൂഗിള്‍ ഹോം പേജില്‍ കാണാം.