പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ എളുപ്പമാണെന്നും കാത്തിരിക്കേണ്ടതില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം…

0
34 views

ദോഹ. പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ എളുപ്പമാണെന്നും കാത്തിരിക്കേണ്ടതില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം. രണ്ടാമത് ഡോസ് വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞ പ്രായം ചെന്നവര്‍ എത്രയും വേഗം ബൂസ്റ്റര്‍ വാക്‌സിന്‍ എടുക്കണം.

മൂന്ന് മാര്‍ഗങ്ങളിലൂടെ പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിനെടുക്കാം. ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 7 നും 3 നും ഇടയില്‍ റുമൈല ആശുപത്രിയിലെ അടിയന്തിര വയോജന പരിചരണ യൂണിറ്റിനെ 33253128 എന്ന നമ്പറിലോ അല്ലെങ്കില്‍ 55193240 എന്ന നമ്പറില്‍ വിളിക്കുക, എച്ച്എംസിയുടെ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് രോഗികള്‍ക്ക് അവരുടെ കോള്‍ സെന്ററില്‍ വിളിക്കുക. പ്രായമായ ആളുകള്‍ക്ക് 4027 7077 എന്ന നമ്പറില്‍ വിളിച്ച് ഏതെങ്കിലും ആരോഗ്യ കേന്ദ്രത്തില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക,