വീടിനുള്ളില്‍ ശുദ്ധവായു കടക്കുന്നത് കൊറോണ വൈറസിന്റെ വ്യാപനം തടയാനും സഹായിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍..

0
100 views
covid_vaccine_qatar_age_limit

ദോഹ. വീടിനുള്ളില്‍ ശുദ്ധവായു കടക്കുന്നത് വൈറസ് കണികകള്‍ അടങ്ങിയ വായു നീക്കം ചെയ്യാനും കൊറോണ വൈറസിന്റെ വ്യാപനം തടയാനും സഹായിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. വായുസഞ്ചാരമില്ലാത്ത മുറികളിലെ വായുവില്‍ വൈറസിന്റെ അളവ് കൂടുകയും, കോവിഡ് പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വായുസഞ്ചാരമില്ലാത്ത വീടുകളിലും മറ്റ് ക്രമീകരണങ്ങളിലും കോവിഡ് എളുപ്പത്തില്‍ പടരുന്നു. മുറിയില്‍ രോഗബാധിതരായ ആളുകള്‍ ഉണ്ടെങ്കില്‍ വ്യാപന സാധ്യതയേറും

ജാലകങ്ങള്‍ തുറക്കുന്നത് വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ്. സാധ്യമെങ്കില്‍, വീട്ടിലേക്ക് ശുദ്ധവായു ദിവസം മുഴുവന്‍ ജനലുകള്‍ തുറന്നിടുക.

വിന്‍ഡോകള്‍ തുറക്കുന്നത് സാധ്യമല്ലെങ്കില്‍, എയര്‍ ഫില്‍ട്ടറേഷന്‍, എക്‌സോസ്റ്റ് ഫാനുകള്‍ മുതലായവ ഉപയോഗിച്ച് വായുവിലെ വൈറസ് കണികകള്‍ കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു.