മൊബൈൽ ഫോണുകളും ക്യാമറകളും ഉപയോഗിച്ച് അപകടങ്ങൾ ചിത്രീകരിക്കുന്നത് കുറ്റകരം…

0
159 views

അപകടങ്ങൾ ഉൾപ്പെടെ, സ്വകാര്യ ജീവിതത്തിന്റെ വിശുദ്ധി ലംഘിക്കുന്ന എല്ലാ അനധികൃത ഫോട്ടോ ഗ്രാഫിയും 2017 ലെ നിയമഭേദഗതി പ്രകാരം, ഖത്തറിൽ രണ്ട് വർഷം വരെ തടവും 10,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റകൃത്യമാണെന്നും

മൊബൈൽ ഫോണുകളും ക്യാമറകളും ഉപയോഗിച്ച് അപകടങ്ങൾ ചിത്രീകരിക്കുന്നത് കുറ്റകരമാണെന്നും ഖത്തർ പീനൽ കോഡ് അനുസരിച്ച് ശിക്ഷാർഹമാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ അവയർനെസ് ഓഫീസർ ഫസ്റ്റ് ലെഫ്റ്റനന്റ് ഷെയ്ഖ് അഹമ്മദ് ഹസൻ അൽതാനി അറിയിച്ചു.