ഫിഫ ഖത്തർ ലോകകപ്പിൻ്റെ ഫൈനൽ നറുക്കെടുപ്പ് ഏപ്രിൽ 1 വെള്ളിയാഴ്ച ദോഹയിൽ നടക്കും. ഏതൊക്കെ ടീമുകളാണ് ലോക ഫുട്ബോൾ മാമാങ്കത്തിൽ പരസ്പരം കൊമ്പുകോർക്കുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധക ലോകം. ഫിഫ വെബ്സൈറ്റിലും ബിബിസി ഉൾപ്പടെയുള്ള ടിവി ചാനലുകളിലും ഫൈനൽ ഡ്രോ തത്സമയം സപ്രേക്ഷണം ചെയ്യും.
മാർച്ച് 30 വരെയുള്ള യോഗ്യത മൽസരങ്ങളിൽ യോഗ്യത നേടുന്ന ടീമുകൾ നറുക്കെടുപ്പിൽ ഭാഗമാകും. ഇത് വരെ 32 ടീമുകളിൽ 15 ടീമുകളാണ് ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. 32 ടീമുകളെ 4 ടീം വീതമുള്ള 8 ഗ്രൂപ്പുകളായി തിരിച്ചുള്ള ഗ്രൂപ്പ് ഘട്ട പോരാട്ട ചിത്രം ഫൈനൽ ഡ്രോ വെളിവാക്കും.