ഖത്തറിൽ പണവും സ്വകാര്യ വസ്തുക്കളും പോക്കറ്റടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള 5 പേരടങ്ങുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതിനിടെ സംഘം പലരുടെയും ശ്രദ്ധ തെറ്റിച്ച് പണവും വസ്തുക്കളും അപഹരിച്ചതായി ലഭിച്ചിട്ടുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അറസ്റ്റിലായ 5 പേരും തങ്ങൾക്കെതിരായ കുറ്റങ്ങൾ അവർ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ചില വസ്തുക്കൾ അവരിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.