ദോഹയിലെ മൻസൂറയിൽ ഏഴ് നില കെട്ടിടം ഇന്ന് (ബുധനാഴ്ച) രാവിലെ തകർന്നു. 

0
4,258 views

ദോഹയിലെ മൻസൂറയിൽ ഏഴ് നില കെട്ടിടം ഇന്ന് (ബുധനാഴ്ച) രാവിലെ തകർന്നു. ബി-റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് പിന്നിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സിവിൽ ഡിഫൻസും ആംബുലൻസുകളും പോലീസും സ്ഥലത്തുണ്ടായിരുന്നു വെന്നും റിപ്പോർട്ടിൽ പറയുന്നു.

കെട്ടിടത്തിന്റെ ഒരു ഭാഗം അടുത്തുള്ള മൂന്ന് നില കെട്ടിടത്തിന് മുകളിൽ തകർന്നു വെന്നും പ്രവേശനം നിരോധിച്ചു കൊണ്ട് സൈറ്റ് വളഞ്ഞിരിക്കുകയാണ് എന്നും ദൃക്സാക്ഷികൾ പറഞ്ഞു.

രാവിലെ 8:18 ഓടെ കെട്ടിടം തകർന്നു വെന്നും രക്ഷാപ്രവർത്തനം തുടരുക യാണ് എന്നും കെട്ടിടത്തിൽ നിരവധി പാകിസ്ഥാനി, ഈജിപ്ഷ്യൻ, ഫിലിപ്പിനോ കുടുംബങ്ങളുണ്ടെന്നും, പ്രദേശ വാസികൾ പറഞ്ഞു.