സൈനിക ചെലവില്‍ ചെലവഴിച്ചത് ഒന്നേകാല്‍ ലക്ഷം കോടി. ഖത്തര്‍ രണ്ടാം സ്ഥാനത്ത്…

0
70 views

ഖത്തര്‍ പ്രതിരോധ മേഖലയ്ക്കായി കഴിഞ്ഞ വര്‍ഷം ചെലവിട്ടത് ഒന്നേകാല്‍ ലക്ഷം കോടി രൂപ . ഇതോടെ ഗള്‍ഫ്മേഖലയിലെ സൈനിക ചെലവില്‍ ഖത്തര്‍ രണ്ടാമതെത്തി. ലോകരാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധത്തിനുംസുരക്ഷയ്ക്കുമായി ചെലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിട്ടത് സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷണല്‍ പീസ്റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

ഖത്തറിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു ലോകകപ്പ് ഫുട്ബോള്‍ . 15.4 ബില്യണ്‍ യൂറോ അതായത്ഒരുലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം കോടി രൂപയാണ് ഖത്തര്‍ ഇതിനായി ചെലവഴിച്ചത്. സൈനികചെലവുകള്‍ക്ക് പണം ചെലവഴിച്ചതില്‍ മേഖലയില്‍ രണ്ടാമതുള്ള ഖത്തര്‍ ആഗോള തലത്തില്‍ 20-ാംസ്ഥാനത്തുണ്ട്.

രാജ്യത്തിന്‍റെ ആകെവരുമാനത്തിന്‍റെ ഏഴ് ശതമാനമാണ് (75 ബില്യണ്‍ ഡോളർ) ഖത്തര്‍പ്രതിരോധത്തിനായി മാറ്റിവെച്ചപ്പോൾ ഗള്‍ഫ് മേഖലയിലെ സൈനിക ചെലവില്‍ ഒന്നാമത് ഇപ്പോൾ സൗദിയാണ്.