മികച്ച ‘ഡിജിറ്റല്‍ ഗവണ്‍മെന്റ്’ അറബ് രാജ്യങ്ങളില്‍ ഖത്തര്‍ രണ്ടാം സ്ഥാനത്ത്.

0
98 views
qatar _online_app_metrash

ജെംസ് മെച്യുരിറ്റി ഇന്‍ഡെക്‌സ് 2020 പട്ടികയില്‍ അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഖത്തറിന് . പശ്ചിമേഷ്യയിലെ ഐക്യരാഷ്ട്ര സഭ സാമ്പത്തിക സാമൂഹിക കമ്മീഷന്‍ പുറത്തിറക്കിയ ഗവണ്‍മെന്റ് ഇലക്ട്രോണിക് ആന്‍ഡ് മൊബൈല്‍ സര്‍വീസസ് മെച്ച്യൂരിറ്റി ഇന്‍ഡക്‌സിലാണ് ഖത്തര്‍ ഈ നേട്ടം കൈവരിച്ച് ഗൾഫ് രാജ്യങ്ങളിലെ രണ്ടാം സ്ഥാനത്തായത്.

മൊബൈല്‍ ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ പോര്‍ട്ടല്‍, എന്നിവ വഴി നല്‍കുന്ന സര്‍ക്കാര്‍ സേവനങ്ങളുടെ പക്വത അളക്കുക എന്നതാണ് ജെംസ് ഇന്‍ഡക്‌സിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഉപയോഗം, സേവന പക്വത, ഉപയോക്തൃ സംതൃപ്തി എന്നിവയുമായി ബന്ധപ്പെട്ട മികവാണ് ഈ പഠനത്തിലൂടെ ജെംസ് കണ്ടെത്തുന്നത്.