കോവിഡ് വാക്സിനുള്ള യോഗ്യതാ പ്രായപരിധി കുറച്ച് ഖത്തര്‍

0
25 views
covid_vaccine_qatar_age_limit

ഖത്തറില്‍ 50 വയസ്സ് മുതലുള്ളവര്‍ക്കും ഇനി മുതൽ കോവിഡ് വാക്സിന്‍ ലഭിക്കും. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് 60വയസ്സോ അതിന് മുകളിലോയെന്ന പ്രായ പരിധി 50 ആക്കി കുറച്ചത്. കോവിഡ് കുത്തി വെപ്പ് കാമ്പയിന്‍ കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി.

ഫൈസര്‍ വാക്സിൻകമ്പനിക്ക് പുറമെ മൊഡേണ കമ്പനിയുടെ വാക്സിന്‍ കൂടി രാജ്യത്ത് എത്തി തുടങ്ങിയതോടെയാണ് കാമ്പയിന്‍ വിപുലമാക്കുന്നതെന്ന് ദേശീയ ആരോഗ്യ നയ രൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ഖാല്‍ അറിയിച്ചു. 50വയസ്സിന് മുകളിലുള്ളവര്‍, വിവിധ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗ സ്ഥര്‍, ഏത് പ്രായത്തി ലുമുള്ള ഹൃദ്രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സ്കൂളിലെ അധ്യാപക-അനധ്യാപകര്‍ എന്നിവര്‍ക്കാണ് നിലവില്‍ കുത്തി വെപ്പിന് യോഗ്യത ഉള്ളവര്‍.