അൽ ഖോർ തുറമുഖത്ത് നടത്തിയ പരിശോധനയിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് അനധികൃത മത്സ്യബന്ധന വലകൾ പിടിച്ചെടുത്തു…

0
92 views

അൽ ഖോർ തുറമുഖത്ത് നടത്തിയ പരിശോധനയിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് അനധികൃത മത്സ്യബന്ധന വലകൾ പിടിച്ചെടുത്തതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) അറിയിച്ചു. മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ അൽ ഖോർ മറൈൻ യൂണിറ്റാണ് പരിശോധന നടത്തിയത്.

പിടിച്ചെടുത്ത മത്സ്യബന്ധന വലകൾ വ്യത്യസ്ത വലുപ്പത്തിലുള്ള എല്ലാത്തരം മത്സ്യങ്ങളെയും പിടിക്കുന്നതരത്തിൽ ഉള്ളതാണെന്നും ഇത് മൂലം മത്സ്യത്തിന്റെ ഗുണനവും പ്രജനനവും തടയുകയും വംശനാശ ഭീഷണി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.