വാദിഅൽ ബനാത്തിലെ ഫഹെസ് സ്റ്റേഷന് സമീപത്തുള്ള മൊബൈൽസ്റ്റേഷൻ ഉടൻ അടയ്ക്കുമെന്ന് വുജൂദിന്റെ അറിയിപ്പ്.

0
9 views
vaadi_al_banath_qatar

വാദിഅൽ ബനാത്തിലെ ഫഹെസ് സ്റ്റേഷന് സമീപത്തുള്ള മൊബൈൽസ്റ്റേഷൻ ഉടൻ അടയ്ക്കുമെന്ന് വുജൂദിന്റെ അറിയിപ്പ്. മാർച്ച് 7 മുതൽ ആണ് അടച്ചിടുക. വുജൂദ് ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ പ്രാദേശിക പത്രമായ ‘ദ പെനിൻസുല’യാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഉപയോക്താക്കൾ അവരുടെ ആവശ്യങ്ങൾക്കായി അൽ മസൂവയിലെയോ അല്ലെങ്കിൽ വാദി അൽ ബനാത്തിലെയോ സ്ഥിരം സ്റ്റേഷനുകളിൽ പോകണമെന്നും അധികൃതർ അറിയിച്ചു.