മോട്ടോർ സൈക്കിൾ ഡെലിവറിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം രാജ്യത്ത് നടപ്പിലാക്കുന്നു…

0
315 views

വേനൽക്കാലത്ത് പീക്ക് സമയങ്ങളിൽ മോട്ടോർ സൈക്കിൾ ഡെലിവറിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം തുടർച്ചയായ രണ്ടാം വർഷവും രാജ്യത്ത് നടപ്പിലാക്കുന്നു.

ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ ഔട്ട്ഡോർ സ്പെയ്സുകളിലെ നിയമപരമായ പ്രവൃത്തി സമയം നിയന്ത്രിച്ച 2021-ലെ 17-ാം നമ്പർ മിനിസ്റ്റീരിയൽ ഡിക്രി അനുസരിച്ചാണ് നടപടി.

തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് കടുത്ത വേനൽക്കാലത്ത് ചൂടിൽ നിന്ന് സംരക്ഷണത്തിനായി ഡെലിവറി റൈഡർമാർ രാവിലെ 10 മുതൽ 3.30 വരെ കാറുകൾ മാത്രമേ ഉപയോഗിക്കാവൂ.