തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഏർദുഗാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കായി പ്രത്യേക ഉപഹാരം കൈമാറി…

0
117 views

ദോഹയിലെത്തിയ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഏർദുഗാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കായി പ്രത്യേക ഉപഹാരം കൈമാറി. ലുസൈൽ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ എർദോഗൻ രണ്ട് തുർക്കി നിർമ്മിത “ടോഗ്” ആഡംബര ഇലക്ട്രിക് കാറുകളാണ് അമീറിന് സമ്മാനിച്ചത്.

കാറുകളുടെയും ഗതാഗത മേഖലയിലെയും തുർക്കി വ്യാവസായിക പദ്ധതികൾക്ക് പുറമേ ടർക്കിഷ് ഇലക്ട്രിക് കാറിന്റെ സവിശേഷതകളും പരിസ്ഥിതി സൗഹൃദവും സംബന്ധിച്ചും ഏർദോഗൻ അമീറിനോട് സംസാരിച്ചു.
തുർക്കി വ്യാവസായിക പദ്ധതികൾക്ക് മേഖലയിലും ലോകത്തും സമൃദ്ധമായ ഭാവി ആശംസിച്ചുകൊണ്ട് ഉപഹാരത്തിന് അമീർ ടർക്കിഷ് പ്രസിഡന്റിന് നന്ദി പറഞ്ഞു.