വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ സ്കൂളുകളിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷനും എല്ലാ നാഷണാലിറ്റിയിലും പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ സ്കൂളുകളിലേക്ക് മാറാനുള്ള അപേക്ഷകളും പ്രഖ്യാപിച്ചു. മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആവശ്യമായ നിബന്ധനകൾ ഉള്ളവരായിരിക്കണം.
ഇലക്ട്രോണിക് രജിസ്ട്രേഷനും ട്രാൻസ്ഫറും ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 9, 2023 വരെ ആരംഭിക്കും എന്നും കോഡ് സ്കാൻ ചെയ്തോ സർക്കാർ സ്കൂളുകൾ സന്ദർശിച്ചോ പബ്ലിക് സർവീസ് പോർട്ടൽ വഴിയോ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.