![IMG_20230403_164059_(1200_x_628_pixel)](https://qatarlocalnews.com/wp-content/uploads/2023/04/IMG_20230403_164059_1200_x_628_pixel-696x364.jpg)
ദോഹ: ഉംസലാലിലും അൽകീസയിലും മോഷണം നടത്തിയ മൂന്ന് അറബ് വംശജരെ അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതികൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. അറസ്റ്റ് ചെയ്ത മൂന്നു പേരെയും പിടിച്ചെടുത്ത വസ്തുക്കൾ സഹിതം ബന്ധപ്പെട്ട പ്രോസിക്യൂഷൻ തുടർ നിയമനടപടികൾക്കായി കൈമാറി.