നിയമവിരുദ്ധമായ മയക്കുമരുന്ന് ഇടപാടിൽ അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.

0
116 views

ഖത്തറിലുട നീളം നിയമവിരുദ്ധമായ മയക്കുമരുന്ന് ഇടപാടിൽ പങ്കാളികളായതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റ് അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.

ജിയോ ലൊക്കേഷൻ” ഫീച്ചർ ഉപയോഗിച്ച് നിരവധി അറബ് പൗരന്മാർ രാജ്യത്തിനകത്ത് മയക്കുമരുന്ന് ഇടപാടുകളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതായി പറഞ്ഞു.

തിരച്ചിലിലും അന്വേഷണത്തിലും, ഒരു ലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ അവരുടെ വസതികളിൽ നിന്ന് കണ്ടെത്തി. തുടർന്ന് പ്രതികൾ കുറ്റം സമ്മതിച്ചു. പിടികൂടിയ വ്യക്തികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു.