തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു….

0
34 views

ദോഹ : തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ഈ വ്യക്തികൾ ആൾമാറാട്ടം നടത്തുകയും വ്യാജ ബിസിനസുകൾ സ്ഥാപിക്കുകയും ചെയ്ത് ഗണ്യമായ ഫണ്ട് അനധികൃതമായി ശേഖരിക്കുന്നതായും രാജ്യത്തിന് പുറത്തു കൊണ്ടു പോകാൻ ശ്രമിക്കുന്നതായും അധികൃതർ കണ്ടെത്തി. നാല് മില്യൺ ഖത്തർ റിയാലും മറ്റ് വിദേശ കറൻസികളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്ന് അധികൃത പിടിച്ചെടുത്തു.