ദോഹയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഇന്നു മുതൽ വില്പനയ്ക്ക്..

0
282 views

ദോഹ: 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ദോഹയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഇന്നു മുതൽ വിൽപ്പനയ്ക്കെത്തുമെന്ന് പ്രാദേശിക സംഘാടക സമിതി അറിയിച്ചു.

എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്നും ഫാൻ എൻട്രി വിസയുമായോ ഹയ്യ കാർഡുമായോ ബന്ധിപ്പിക്കില്ലെന്നും ഏഷ്യൻ കപ്പ് ഖത്തർ 2023-ന്റെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയിലെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റാബിയ അൽ കുവാരി കൂട്ടിച്ചേർത്തു.