ഖത്തറിലേക്ക് വ്യോമ, കര, കടൽ തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർ, വ്യക്തിഗത വസ്തുക്കളും അനുബന്ധ സമ്മാനങ്ങളും കൈവശം വെക്കുന്നത് സംബന്ധിച്ച കസ്റ്റംസ് ചട്ടങ്ങൾ പാലിക്കാൻ ജനറൽ കസ്റ്റംസ് അതോറിറ്റി നിർദ്ദേശം നൽകി.
ഈ ഇനങ്ങളുടെ മൂല്യം QR3,000 അല്ലെങ്കിൽ മറ്റ് കറൻസികളിൽ qr3000 തുല്യമായ മൂല്യം കവിയാൻ പാടില്ല എന്ന് വകുപ്പ് വിശദമാക്കി. ഈ ഇനങ്ങൾ വ്യക്തിഗത ഉപയോഗത്തിനായിരിക്കണം, വാണിജ്യ അളവിൽ ആകരുത്.