റമദാനിലെ ഔദ്യോഗിക ജോലി സമയം  അഞ്ച് മണിക്കൂറായിരിക്കുമെന്ന് സർക്കുലർ.

0
270 views

മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള റമദാൻ മാസ പ്രവൃത്തി സമയം സർക്കാർ പ്രഖ്യാപിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് റമദാനിലെ ഔദ്യോഗിക ജോലി സമയം രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ദിവസത്തിൽ അഞ്ച് മണിക്കൂറായിരിക്കുമെന്ന് സർക്കുലർ അറിയിച്ചു.

ഔദ്യോഗിക പ്രവൃത്തി സമയം പൂർത്തിയാക്കുകയും ജോലി ആവശ്യകതകൾ നിറവേറ്റുകയും ചെയ്താൽ, രാവിലെ പത്ത് മണിക്ക് ശേഷം വൈകി ഹാജരാകാൻ ജീവനക്കാരെ അനുവദിക്കാം.

മൊത്തം ജീവനക്കാരുടെ 30 ശതമാനത്തിൽ കവിയാത്ത അത്രയും പേർക്ക് വിദൂരമായി തങ്ങളുടെ ജോലി നിർവഹിക്കാൻ അനുവദിക്കുന്ന റിമോട്ട് വർക്ക് സംവിധാനം വിശുദ്ധ മാസത്തിൽ നടപ്പാക്കും. ഇതിൽ അമ്മമാർക്കും ഭിന്നശേഷിയുള്ളവർക്കും മുൻഗണന നൽകും.