
ദോഹ. ഖത്തറിൽ ഇന്ന് ശവ്വാൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ നാളെ റമദാൻ മുപ്പതായി കണക്കാക്കുമെന്നും ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കും ഈദുൽ ഫിത്വർ എന്നും മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 642 പള്ളികളിലും ഈദ് ഗാഹുകളിലുമായി രാവിലെ 5.32 ന് പെരുന്നാൾ നമസ്‌കാരം നടക്കും.