ഖത്തറിലെ പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് നിര്യാതനായി..

0
67 views

ദോഹ. ഖത്തറിലെ ആദ്യ കാല പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് (76) നിര്യാതനായി. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിയാണ് കെ. കെ. മഹമുദ്. ഖത്തർ മാട്ടൂൽ അസോസിയേഷൻ്റെ സ്ഥാപക ഭാരവാഹിയും, സെൻട്രൽ കമ്മിറ്റിയുടെയും, മാട്ടൂൽ നോർത്ത് തഹ്ലിമുൻ ഇസ്ലാം മദ്രസ്സയുടെയും സജീവ പ്രവർത്തകനും പ്രധാന ഭാരവാഹികളിൽ ഒരാളുമായിരുന്നു.