ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ഒന്നാം സ്ഥാനം നേടി ഖത്തര്‍. മൊത്തം ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്ന കണക്കിലും ഖത്തര്‍ ഒന്നാമതെത്തി. ‘ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ 2021’ റിപ്പോര്‍ട്ട് അനുസരിച്ച് ഖത്തറില്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 178.01 എം.ബി.പി.എസ് ആണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ജനുവരിയില്‍ ഖത്തറിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 2.88 ദശലക്ഷം ആളുകൾ ആയിരുന്നു. ഖത്തറില്‍ 2.87 ദശലക്ഷം സോഷ്യല്‍ മീഡിയ ഉപയോക്താക്കളുണ്ടെന്നും രാജ്യത്തെ മൊബൈല്‍ കണക്ഷനുകള്‍ 4.67 ദശലക്ഷമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.