Thursday, September 10, 2026
Home News ഖത്തറിൽ വാഹനാപകടം: തൃശൂർ സ്വദേശികളായ രണ്ട് പേർ മ രിച്ചു…

ഖത്തറിൽ വാഹനാപകടം: തൃശൂർ സ്വദേശികളായ രണ്ട് പേർ മ രിച്ചു…

0
686 views

മാൾ ഓഫ് ഖത്തറിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരു ണാന്ത്യം. തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് (21), തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം പെരുന്നാൾ ഡ്രസ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം.

രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. മൃതദേഹം ഹമദ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കൂടെയുണ്ടായിരുന്ന വരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് ത്വയ്യിബ് ഖത്തർ മിലിട്ടറി ജീവനക്കാരനാണ്. മുഹമ്മദ് ഹബീൽ ദോഹ യൂണിവേർസിറ്റി വിദ്യാർഥിയാണ്.

error: Content is protected !!