മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ജൂൺ 27 ന് വ്യാഴാഴ്ച നടക്കും.

0
115 views

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ജൂൺ 27 ന് വ്യാഴാഴ്ച നടക്കും. ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ ഹൗസിന് നേതൃത്വം നൽകും. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 3 മണി വരെ രജിസ്ട്രേഷനായിരിക്കും. 3 മണി മുതൽ 5 മണി വരെ എംബസിയിൽ നേരിട്ട് ഹാജരായി ഓപൺ ഹൗസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 55097295 എന്ന നമ്പറിൽ ബന്ധപ്പെടാം. ഓപൺ ഹൗസിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകൾ അയക്കുകയും ചെയ്യാം.