ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി..

0
130 views

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദു‌ൾറഹ്‌മാൻ ബിൻ ജാസിം അൽതാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച റിയാദിൽ നടന്ന ജിസിസിയും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള തന്ത്ര പ്രധാനമായ ചർച്ചകൾക്കായുള്ള സംയുക്ത മന്ത്രിതല യോഗത്തിൻ്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.