ഖത്തറിന്റെ പല ഭാഗത്തും മൂടൽമഞ്ഞായിരിക്കുമെന്നും പകൽ സമയത്ത് മിതമായ ചൂടായിരിക്കുമെന്നും ക്യുഎംഡി അറിയിച്ചു.

0
214 views

ചൊവ്വാഴ്‌ച വൈകുന്നേരം 6 മണി വരെ ഖത്തറിന്റെ പല ഭാഗത്തും മൂടൽമഞ്ഞായിരിക്കുമെന്നും പകൽ സമയത്ത് മിതമായ ചൂടായിരിക്കുമെന്നും ക്യുഎംഡി അറിയിച്ചു. ഭൂരിഭാഗം സ്ഥലങ്ങളിലും നേരത്തെ തന്നെ ദൂരക്കാഴ്‌ച മോശമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കാറ്റ് തുടക്കത്തിൽ 4 നോട്ടിൽ താഴെയായിരിക്കും, തുടർന്ന് 4-14 നോട്ട് വേഗതയിൽ വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിലേക്ക് മാറും. ദൂരക്കാഴ്ച്ച 4-10 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നതെങ്കിലും ചില സ്ഥലങ്ങളിൽ അത് ഒരു കിലോമീറ്ററിൽ കുറവാകാനും സാധ്യതയുണ്ട്.