![IMG_20241121_124154_(1080_x_628_pixel)](https://qatarlocalnews.com/wp-content/uploads/2024/11/IMG_20241121_124154_1080_x_628_pixel-696x405.jpg)
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം “സവായത്ത്” എന്ന പേരിൽ അറിയപ്പെടുന്ന പക്ഷികളെ വിളിച്ചു വരുത്തി പിടികൂടാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഖത്തറിലെ മരുഭൂമിയിൽ നിന്നും ഗണ്യമായ അളവിൽ പിടിച്ചെടുത്തു.
മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ച് ഉപകരണങ്ങൾ കണ്ടുകെട്ടിയതായി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്ന സമയം നിയന്ത്രിക്കുന്ന 2023-ലെ മന്ത്രിതല പ്രമേയം നമ്പർ 24 പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്‌തു.