Monday, August 17, 2026
Home Crime ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ്..

ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ്..

0
225 views

ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 13 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള സിഷോർ എഞ്ചിനീയറിംഗ് ആന്റ് കോൺട്രാക്ടിംഗ് ഓഫീസിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസ്സി സേവനങ്ങൾ എന്നിവയ്ക്ക് സൗകര്യമുണ്ടാകും.

രാവിലെ 9 മണി മുതൽ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതൽ തന്നെ ഓൺ ലൈനിൽ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകളുടെ പകർപ്പുകൾ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കാശ് പേമെന്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളു.

പുതുക്കിയ പാസ്പോർട്ടുകൾ ഇതേ സ്ഥലത്ത് വെച്ച് ഡിസംബർ 20 ന് രാവിലെ 9 മണി മുതൽ 10 മണി വരെ വിതരണം ചെയ്യും. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 70462114, 66100744 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

error: Content is protected !!