Friday, July 10, 2026
Home News മൃഗങ്ങളെ വളർത്തുന്നവർ സൂക്ഷിക്കുക; രജിസ്റ്റർ ചെയ്തില്ലെങ്കിൽ വൻ ശിക്ഷ

മൃഗങ്ങളെ വളർത്തുന്നവർ സൂക്ഷിക്കുക; രജിസ്റ്റർ ചെയ്തില്ലെങ്കിൽ വൻ ശിക്ഷ

0
239 views
  1. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആരംഭിച്ച സർവേ, അപകടകാരികളായ മൃഗങ്ങളെയും ജീവികളെയും ഏറ്റെടുക്കുന്നത് നിയന്ത്രിക്കുന്ന 2019 ലെ നിയമ നമ്പർ (10)-ലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നു.

ഇതിൻ്റെ വെളിച്ചത്തിൽ, അപകടകാരികൾ എന്നു കണക്കാക്കിയ മൃഗങ്ങളുടെയും ജീവികളുടെയും ഉടമകളോട് അവയെ ഒരു ഫോറം (https://www.mecc.gov.qa/en/animalregisterationen/) വഴി രജിസ്റ്റർ ചെയ്യാനും DP@mecc.gov.qa എന്ന വിലാസത്തിലേക്ക് ഇമെയിൽ വഴി സമർപ്പിക്കാനും പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു.

മൊത്തം 48 മൃഗങ്ങളെ ഇതു വരെ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, “ഈ പട്ടികയിൽ പരാമർശിച്ചിരിക്കുന്ന മൃഗങ്ങളുടെയും ജീവികളുടെയും ഒരേ കുടുംബത്തിൽ പെട്ട മറ്റെല്ലാ സ്പീഷീസുകളും ഉപജാതികളും പരിഗണിക്കപ്പെടും എന്ന് മന്ത്രാലയം വ്യക്തമാക്കി.

രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 22 ആണ്. അധികാരികളുടെ ലൈസൻസില്ലാതെ അപകടകാരികളായ മൃഗങ്ങളെയും ജീവികളെയും ഏറ്റെടുക്കുന്നത് കുറ്റമായി കണക്കാക്കും എന്നും നിയമ പ്രകാരം ശിക്ഷാർഹമാണെന്നും മന്ത്രാലയം പറഞ്ഞു. നിയമത്തിലെ ആർട്ടിക്കിൾ (8) അനുസരിച്ച് മൂന്ന് വർഷം വരെ തടവും 100,000 QR വരെ പിഴയും ലഭിക്കാം

error: Content is protected !!