ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്.

0
195 views

ദോഹ: ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്. ദോഹ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ പൊടിക്കാറ്റ് വീശിയടിച്ചു. വക്‌റ, ദുഖാന്‍, മിസൈമീര്‍, അല്‍ഖോര്‍, തുമാമ, ലുസൈല്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രാവിലെ മുതല്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടതായി താമസക്കാര്‍ പങ്കുവെച്ചു. പൊടിപടലങ്ങള്‍ കാരണം കാഴ്ചാ പരിധി കുറഞ്ഞു. കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച് ഖത്തര്‍ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പിന് പിന്നാലെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പൊടിക്കാറ്റ് ആരംഭിച്ചത്. തണുപ്പില്‍ നിന്നും ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് പൊടിക്കാറ്റിന്റെയും വരവ്. ഒരാഴ്ചവരെ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. റോഡിലെ കാഴ്ചവരെ മറക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും വാഹനയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.