
രാജ്യത്ത് തെരുവ് നായകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ശക്തമാക്കിയതായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് അധികൃതര്‍ തെരുവ് നായകളെ പിടികൂടി പുനരധിവസിപ്പിക്കാ നുള്ള പദ്ധതികളില്‍ ഒരുക്കിയത്. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ പുനരധിവാസ കേന്ദ്രത്തില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.