
ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ചർച്ച നടത്താൻ ഖത്തർ ആഗ്രഹിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഒമാനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഉടൻ അന്തിമരൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയ, യുകെ, യുഎഇ, മൗറീഷ്യസ്, നാല് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ എന്നിവയുൾപ്പെടെ നിരവധി വികസിത സമ്പദ്‌വ്യവസ്ഥകളുമായി ഇന്ത്യ ഇതിനകം അത്തരം കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.