ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്.

0
15 views

ദോഹ: ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. പുതിയ യാത്രാ സർവിസ് ആരംഭിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയത്. മുഹറഖിലെ സആദ മറീനയെയും ഖത്തറിലെ അൽറുവൈസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പുതിയ ഫെറി സർവിസാണ് നിലവിൽ നിർത്തി വെച്ചിരിക്കുന്നത്.

നവംബറിൽ ആദ്യ വാരം ആരംഭിച്ച ഈ സർവിസ്, രണ്ട് ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള ആദ്യത്തെ അന്താരാഷ്ട്ര യാത്രാ കടൽ ലിങ്ക് എന്ന പ്രത്യേകതയോടെയാണ് ശ്രദ്ധനേടിയത്. ടിക്കറ്റ് ബുക്ക് ചെയ്യാനുപയോഗിക്കുന്ന മസാർ മൊബൈൽ ആപ്ലിക്കേഷനിൽ നിലവിൽ ട്രി പ്പുകളൊന്നും ലിസ്റ്റ് ചെയ്തിട്ടില്ല.