ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാൾനൃത്തമായ അർദയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.

0
10 views

ദോഹ: ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് ലുസൈൽ കൊട്ടാരത്തിന്റെ അങ്കണത്തിൽ നടന്ന പരമ്പരാഗത വാൾനൃത്തമായ അർദയിൽ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.

അമീറിന്റെ വ്യക്തിഗത പ്രതിനിധിയായ ഹിസ് ഹൈനസ് ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി, ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിൻ ഖലീഫ അൽ താനി എന്നിവരും

ഷൂറ കൗൺസിൽ സ്പീക്കർ ഹിസ് എക്സലൻസി ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗന്നിം, വിവിധ മന്ത്രിമാർ, പ്രഗത്ഭ വ്യക്തികൾ, കൂടാതെ നിരവധി പൗരന്മാരും ചടങ്ങിൽ പങ്കെടുത്തു.