കല്യാണ്‍ ഹോംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ നിവിന്‍ പോളിയെ പ്രഖ്യാപിച്ചു.

0
6 views

തൃശൂർ: കല്യാണ്‍ ഹോംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ നിവിന്‍ പോളിയെ പ്രഖ്യാപിച്ചു. കമ്പനിയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്. നിവിന്‍ പോളി ഇതാദ്യമായാണ് ഒരു ബ്രാന്‍ഡിന്‍റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസിഡറാകുന്നതെന്ന പ്രത്യേകതയുമുണ്ട്. വ്യക്തിപരമായ നിലപാടുകളും കമ്പനിയുടെ കാഴ്ചപ്പാടും തമ്മിലുള്ള ചേര്‍ച്ചയാണ് ഈ തീരുമാനത്തിന് പിന്നില്‍.

കല്യാൺ ഹോംസിന്‍റെ മുഖമെന്ന നിലയിൽ, നിവിൻ പോളി ബ്രാൻഡിന്‍റെ മുഖ്യ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും. കേരളത്തിലുടനീളം വീട് വാങ്ങുന്നവരുമായി ദീര്‍ഘനാളായി നിലനില്ക്കുന്ന കമ്പനി ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസ്യത, ഹൃദ്യത, വൈകാരികമായ അടുപ്പം തുടങ്ങിയ മൂല്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കല്യാണ്‍ ഹോംസിന്‍റെ മുഖമായി നിവിന്‍ പോളി എത്തുന്നത് സഹായിക്കുമെന്ന് കരുതുന്നു.

നിവിന്‍ പോളിയെ ബ്രാന്‍ഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് കല്യാണ്‍ ഹോംസ് മാനേജിംഗ് ഡയറക്‌ടര്‍ ആര്‍. കാര്‍ത്തിക് പറഞ്ഞു. നിവിന്‍ പോളിയുടെ സ്വീകാര്യതയും വിശ്വാസ്യതയും ഓരോ വീടുകളിലും പകര്‍ന്നു നല്‍കാന്‍ ആഗ്രഹിക്കുന്ന ഗുണങ്ങളാണ്. സംസ്ഥാനത്തുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധം ആഴത്തിലാക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് ഒരു ബ്രാന്‍ഡുമായി സഹകരിക്കുന്നതെന്ന് നിവിന്‍ പോളി ചൂണ്ടിക്കാട്ടി. ഓരോ നിര്‍മ്മാണവും യഥാര്‍ത്ഥ വീടുകളായി മാറ്റുക എന്ന ആശയം നടപ്പാക്കുന്നതിനാണ് കല്യാണ്‍ ഹോംസിനൊപ്പം ചേരുന്നത്. വീട് എന്നത് ഒരു വലിയ വൈകാരിക നിക്ഷേപമാണ്. കല്യാണ്‍ ഹോംസ് ഓരോ പദ്ധതിയിലും പുലര്‍ത്തുന്ന കരുതലും ശ്രദ്ധയും അഭിനന്ദനാര്‍ഹമാണെന്നും നിവിന്‍ പോളി പറഞ്ഞു.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തില്‍ അഞ്ച് പുതിയ റെസിഡന്‍ഷ്യല്‍ പ്രോജക്‌ടുകള്‍ ആരംഭിക്കുമെന്ന് കല്യാണ്‍ ഹോംസ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

കല്യാണ്‍ ജൂവലേഴ്‌സ് സ്ഥാപകര്‍ പ്രൊമോട്ട് ചെയ്യുന്ന കല്യാണ്‍ ഹോംസിന് നിലവില്‍ കേരളത്തിലെമ്പാടുമായി 25 പ്രോജക്‌ടുകളുണ്ട്. കൊച്ചി തേവരയില്‍ ആരംഭിച്ച ‘എ ഡിഫറെന്‍റ് സ്‌റ്റോറി’ എന്ന അള്‍ട്രാ ലക്ഷ്വറി പ്രോജക്‌ടും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതിയ പദ്ധതികള്‍ തുടങ്ങാനും കമ്പനി ലക്ഷ്യമിടുന്നു.

നിവിന്‍ പോളിയുമായുള്ള സഹകരണത്തിലൂടെ കല്യാണ്‍ ഹോംസ് നിര്‍മ്മിക്കുന്ന വീടുകള്‍ വാങ്ങുന്നവരുമായി വൈകാരികമായ അടുപ്പം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. സംശുദ്ധിയും രൂപകല്‍പ്പനയിലെ മികവും നീണ്ടുനില്‍ക്കുന്ന മൂല്യവും തുടര്‍ന്നും കല്യാണ്‍ ഹോംസ് കാത്തു സൂക്ഷിക്കും.

കല്യാണ്‍ ഹോംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ നിവിന്‍ പോളി ചുമതലയേൽക്കുന്നു. കല്യാണ്‍ ഹോംസ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍, മാനേജിംഗ് ഡയറക്‌ടര്‍ ആര്‍. കാര്‍ത്തിക് എന്നിവർ സമീപം. നിവിന്‍ പോളി ഇതാദ്യമായാണ് ഒരു ബ്രാന്‍ഡിന്‍റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസിഡറാകുന്നത്.