Sunday, June 14, 2026
Home News ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു.

ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു.

0
235 views

ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഖത്തറിലെ ഹമദ് ആശുപത്രിയില്‍ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് റാഫി (43) ആണ് മരിച്ചത്. 23 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു.

കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് ഹനീഫയുടെയും സുബൈദയുടെയും മകനാണ്. നസീറയാണ് ഭാര്യ, മുഹമ്മദ് റിന്‍ഷാന്‍, മുഹമ്മദ് സിനാന്‍, വഫ എന്നിവര്‍ മക്കളാണ്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

error: Content is protected !!