
കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. വാക്സിന്റെ കൂടുതല്‍ ബാച്ചുകള്‍ രാജ്യത്തെത്തിയതോടെ ആഴ്ച്ച തോറും 1,30,000 ഡോസ് വാക്സിന്‍ നല്‍കുന്നതായി മന്ത്രി പറഞ്ഞു. രാജ്യത്തെ 35 സെന്ററുകളിലാണ് വാക്സിന്‍ വിതരണം നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.