കോ വിഡ് ഭീഷണി, തൊഴില്‍ മന്ത്രാലയം വൈകുന്നേരങ്ങളിലെ സേവനങ്ങള്‍ നല്‍കുന്നത് ഞായറാഴ്ച മുതല്‍ നിർത്തുന്നു..

0
29 views

ദോഹ: കോ വിഡ് ഭീഷണി, തൊഴില്‍ മന്ത്രാലയം വൈകുന്നേരങ്ങളിലെ സേവനങ്ങള്‍ നല്‍കുന്നത് ഞായറാഴ്ച മുതല്‍ നിര്‍ത്തുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.

ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊറോണ വൈറസ് പടരുന്നത് പരിമിതപ്പെടുത്തുന്നതിന് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഖത്തര്‍ മന്ത്രിസഭയുടെ തീരുമാനത്തിന് അനുസൃതമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.