ദോഹ. ആയിരങ്ങള്‍ക്ക് ആശ്വാസമായി ഔഖാഫിന്റെ ഭക്ഷ്യ വിതരണ പദ്ധതി. ഇത് രണ്ടാം വര്‍ഷമാണ് റമദാനില്‍ ഭക്ഷ്യ വിതരണവുമായി ഔഖാഫ് രംഗത്ത് വരുന്നത്. 1500 കുടുംബങ്ങളും 2500 തൊഴിലാളികളുമാണ് ഈ വര്‍ഷത്തെ ഭക്ഷണ വിതരണത്തിന് പരിഗണിക്കുന്നത്. അര്‍ഹരായവര്‍ക്ക് അവശ്യമായ എല്ലാ ഭക്ഷണ വസ്തുക്കളും എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണിത്.