ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ല ; നേപ്പാൾ വഴി ഇനി ഗൾഫിലേക്ക് കടക്കാൻ കഴിയില്ല..

0
79 views

 

മറ്റൊരു രാജ്യത്തേക്ക് പോകാനായി നേപ്പാളില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേപ്പാള്‍ എമിഗ്രേഷന്‍ അറിയിച്ചു. ഈ മാസം 28 അര്‍ധരാത്രി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എമിഗ്രേഷന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ട്രാന്‍സിറ്റ് യാത്രക്കാര്‍ ഏപ്രിൽ 28 മുൻപ് നേപ്പാൾ വിടണമെന്നും സർക്കാർ നിർദ്ദേശിച്ചു. ഇല്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് നേപ്പാളിൽ കുടുങ്ങിപോകുമെന്നും മുന്നറിയിപ്പ് നൽകി. നേപ്പാളിലേക്ക് മാത്രമായി എത്തുന്നവര്‍ക്ക് ഈ പുതിയ അറിയിപ്പ് ബാധകമല്ല.

നേപ്പാളിലെത്തുന്ന വിദേശികള്‍ക്ക് കൊവിഡ് പിസിആര്‍ പരിശോധന നിര്‍ത്തിയതായി ഞായറാഴ്ച നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.ഈ തീരുമാത്തോടെ പ്രവാസികള്‍ക്ക് ഗൾഫിലേക്ക് കടക്കാനുള്ള അവസാനവഴിയും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്