രാജ്യത്ത് പെരുന്നാള്‍ ദിനങ്ങളിലും ശക്തമായ കൊവിഡ് പരിശോധനകളുണ്ടാവുമെന്ന് അധികൃതര്‍…

0
86 views

രാജ്യത്ത് പെരുന്നാള്‍ ദിനങ്ങളിലും ശക്തമായ കൊവിഡ് പരിശോധനകളുണ്ടാവുമെന്ന് അധികൃതര്‍. തിരക്കുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തും. ഈദ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ റോഡ് നിയമങ്ങള്‍ പ്രത്യേകിച്ച് അമിത വേഗത, റെഡ് സിഗ്‌നല്‍ ക്രോസിംഗ് എന്നീ കാര്യങ്ങളില്‍ വീഴ്ച്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. ഇക്കാര്യത്തില്‍ ഖത്തറിലെ അല്‍ ഫസ പോലീസിന്റെ സേവനങ്ങള്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഉണ്ടായിരിക്കുമെന്നും. രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളില്‍ ഇക്കാര്യത്തില്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദോഹയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ട്രാഫിക് പൊലീസ് അവബോധ വിഭാഗം മേധാവി കേണല്‍ ഡോക്ടര്‍ മുഹമ്മദ് രാതി അല്‍ ഹിജിരിയാണ് ഇക്കാര്യം പറഞ്ഞത്.