ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 259 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു…

0
21 views

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 259 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 251 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 6 പേര്‍, മൊബൈലില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 2 പേര്‍ എന്നിങ്ങനെയാണ് ഇന്നലെ പോലീസ് പിടികൂടിയത്. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.