ദോഹ: പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഖത്തര്‍ മുന്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമ്മാധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളെ കുറിച്ച് അറിയില്ലെന്ന് നിലവില്‍ ധന മന്ത്രാലയത്തിന്റെ ചുമതലയുള്ള വാണിജ്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി.
ഖത്തര്‍ അറ്റോണി ജനറലാണ് പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ നിലവില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. അഴിമതി, പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ ചാര്‍ജുകളാണ് മുന്‍ ധനമന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.