ഫുട്ബാളിനു പിന്നാലെ ലോകകപ്പ് ബാസ്കറ്റ്ബാളും ഖത്തറിലേക്ക്

0
265 views

ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കിയ ഖത്തർ മണ്ണിലേക്ക് മറ്റൊരു ലോകകപ്പ് മാമാങ്കം കൂടിയെത്തുന്നു. 2027 നടക്കുന്ന ബാസ്കറ്റ്ബാളിന്റെ ലോകപോരാട്ടത്തിന് ആണ്  ഖത്തർ വേദിയാവുക. വെള്ളിയാഴ്ച ഫിലിപ്പിൻസിലെ മനിലയിൽ നടന്ന ഇന്റർനാഷനൽ ബാസ്കറ്റ്ബാൾ ഫെഡറേഷൻ (ഫിബ) സെൻട്രൽ ബോർഡ്യോഗത്തിലാണ് ഖത്തറിനെ വേദിയായി പ്രഖ്യാപിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആതിഥേയരെന്നനിലയിൽ ഖത്തറിനും മത്സരിക്കാം. അറബ് ലോകത്തിന് ആദ്യ അവസരമാണെങ്കിലും ഏഷ്യയിൽ തുടർച്ചയായിമൂന്നാം വേദിയാണിത്.