ഖത്തറിൽ ഹൃദയാഘാതം മൂലം യുവാവ് മരണപ്പെട്ടു.

0
464 views

ഖത്തറിൽ ഹൃദയാഘാതം മൂലം യുവാവ് മരണപ്പെട്ടു. കണ്ണൂർ വാരം സ്വദേശി ഷമീർ (46) ആണ് മരിച്ചത്. ദോഹയിലെ അബു ഈസ മാർക്കറ്റിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ് പരേതനായ മുസ്തഫ കൈതപ്പുറം, മാതാവ് സൈനബ, ഭാര്യ ഹഫീഫ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.